കൊച്ചി: കൊച്ചിയില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനങ്ങള്‍ തിരിച്ചുവിട്ടു. നെടുമ്ബാശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരുവനന്തപുരത്തേയ്ക്കാണ് തിരിച്ചുവിട്ടത്.
അതേസമയം, കഴിഞ്ഞദിവസം എറണാകുളം ജില്ലയില്‍ മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് രാവിലെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്. ദേശീയപാതയില്‍ എതിരെ വരുന്ന വാഹനങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. കാഴ്ചയുടെ പരിധി കുറയ്ക്കത്തക്ക കനത്തിലാണ് മഞ്ഞ് പൊതിഞ്ഞിരിക്കുന്നത്. ഇതാദ്യമായാണ് കൊച്ചിയില്‍ ഇത്തരത്തില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നത്.