തിരുവല്ല: പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ഫാർമസി വിദ്യാർഥിനി മരിച്ചു. രണ്ടാം വർഷ ബിഫാം വിദ്യാർഥിനിയും കൊല്ലം അയ്യനിവേലികുളങ്ങര മടൂർ കിഴക്കേതിൽ നൗഷാദിന്റെ മകളുമായ ഷബാനയാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 ഓടെയാണു ഷബാനയെ ഹോസ്റ്റൽ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് ഇൻക്വസ്റ്റിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.