തിരുവനന്തപുരം : കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പ്പോത്സവത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. പുഷ്പ്പോത്സവത്തിന്റെ ഭാഗമായി നഗരവീഥികളില്‍ ഒരുക്കുന്ന ഇന്‍സ്റ്റലേഷനുകളുടെയും അലങ്കാരങ്ങളുടെയും നിര്‍മാണമാണ് ആരംഭിച്ചിട്ടുള്ളത്.
കോമേഴ്സ്യല്‍ ഫ്ലോറിസ്റ്റുകള്‍ക്ക് വേണ്ടി സ്റ്റാള്‍ ഡെക്കറേഷന് അടക്കമുള്ള മത്സരങ്ങളും
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ഫ്ലവര്‍ അറേഞ്ച്മെന്റ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കാന്‍ താല്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി ഈ മാസം 16 വരെ നീട്ടിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്കുവേണ്ടി 9249798390, 9496206950, 9447515151 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഈ മാസം 21 മുതല്‍ ജനുവരി മൂന്ന് വരെയാണ് പുഷ്പോത്സവം സംഘടിപ്പിക്കുന്നത്.