അനൂപ് മേനോൻ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി എന്നിവർ മുഖ്യ കഥാപാത്രങ്ങളാക്കുന്ന ചിത്രം തിമിംഗലവേട്ട ഡിസംബർ 21 ന് തിരുവനന്തപുരം വിഴിഞ്ഞത്ത് ആരംഭിക്കുന്നു. രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം VMR ഫിലിംസ് ന്റെ ബാനറിൽ സജിമോൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്.
തിരുവനന്തപുരം, ജയ്പൂർ, മുംബൈ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവ്വഹിക്കുന്നത് പ്രദീപ് നായർ ആണ്. ജഗദീഷ്, വിജയരാഘവൻ, മണിയൻ പിള്ള രാജു, കോട്ടയം രമേശ്, നന്ദു, കുഞ്ഞികൃഷ്ണൻ മാഷ് (എന്നാ താൻ കേസ് കൊട്) ഫെയിം – മുതലായവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാധിക രാധാകൃഷ്ണൻ (അപ്പൻ ) ഫെയിം – നായിക വേഷത്തിൽ എത്തുന്നു. ബിജിബാലിന്റെ സംഗീതത്തിന് ബി.കെ.ഹരിനാരായണനാണ് രചന നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുഗൻ, ആർട് ഡയറക്ടർ കണ്ണൻ അതിരപ്പിള്ളി, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രലങ്കാരം – അരുൺ മനോഹർ, എഡിറ്റിംഗ് – നൗഫൽ അബ്ദുല്ല, അസോസിയേറ്റ് ഡയറക്ടർ – ഹരിസുതൻ, PRO- വാഴൂർ ജോസ്, മറ്റൊരു തെന്നിന്ത്യൻ താരം തിമിംഗലവേട്ടയിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.