ന്യൂ ഡല്‍ഹി: ഡല്‍ഹി എയിംസിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ ചൈനീസ് ബന്ധം സ്ഥിരീകരിച്ച് അധികൃതര്‍. ആകെയുള്ള നൂറ് സര്‍വറുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ചൈനീസ് ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്നും ഈ സര്‍വറുകളിലെയും വിവരങ്ങള്‍ പുനസ്ഥാപിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, നവംബര്‍ 23നായിരുന്നു ഹാക്കിങ് നടന്നത്. ഇതേ തുടര്‍ന്ന് ഒരാഴ്ചയോളം എയിംസിലെ പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടിലായി. അപ്പോയ്‌മെന്റ്, ബില്ലിഹ്, റിപ്പോര്‍ട്ട് സിസ്റ്റങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടത്.