തിരുവനന്തപുരം: ഐഎഫ്എഫ്‌കെ വേദിയില്‍ ‘നന്‍പകല്‍ നേരത്തെ മയക്കമെന്ന’ സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോര്‍ (25) തൃശൂര്‍ പാവറട്ടി സ്വദേശിനി നിഹാരിക (21) കൊല്ലം ചന്ദനത്തോപ്പ് മാമ്മൂട് സ്വദേശി മുഹമ്മദ് ഹനീന്‍ (25) എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നതടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ റിസര്‍വേഷനെ ചൊല്ലിയായിരുന്നു തര്‍ക്കം. അതേസമയം, സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച ഇവര്‍ക്ക് ചലച്ചിത്രമേളയുടെ ടാഗ് ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.