കണ്ണൂര്‍ : കണ്ണൂര്‍ ഏഴിലോട് ടാങ്കര്‍ ലോറി മറിഞ്ഞ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവര്‍ മാനുവലിനെ(40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴിലോട് ദേശീയ പാതവികസന പ്രവൃത്തി നടക്കുന്നിടത്താണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്നും കോഴിക്കോടേക്ക് എല്‍പിജിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കര്‍ ലോറിയില്‍ സഹായിയും ഉണ്ടായിരുന്നില്ല. ടാങ്കര്‍ ഇതുവരെ സ്ഥലത്ത് നിന്ന് മാറ്റാനായിട്ടില്ല.