തിരുവനന്തപുരം : ശബരിമല തീര്‍ഥാടനത്തിനായി സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ക്രമീകരണങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണമെന്നും ഭക്തരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ദിനംപ്രതി ഭക്തരുടെ എണ്ണം 90000 ആക്കി നിജപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.