ന്യൂ ഡല്‍ഹി: തവാംഗ് അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ വീണ്ടും അടിയന്തര പ്രമേയ നോട്ടീസ്. മനീഷ് തിവാരിയാണ് നോട്ടീസ് നല്‍കിയത്.
അതേസമയം, അതിര്‍ത്തിയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തിയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. സൈന്യത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കണമെന്നു പറഞ്ഞ പ്രതിരോധമന്ത്രി ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും ഇന്ത്യയുടെ ഒരിഞ്ചുഭൂമി പോലും ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും വ്യക്തമാക്കി.
ഇന്ത്യന്‍ സൈനികരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് ചൈന പിന്‍വാങ്ങിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാന്‍ ചൈന ശ്രമം നടത്തി. ചൈനയുടെ ഈ നീക്കത്തെ ഇന്ത്യന്‍ സൈന്യം പ്രതിരോധിക്കുകയാണ് ചെയ്തതെന്ന് രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ബി ജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് 10 മണിക്ക് ചേരുന്നുണ്ട്. യോഗത്തില്‍ തവാങ് സംഘര്‍ഷം ചര്‍ച്ച ചെയ്യും.