കോഴിക്കോട് : സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയാരംഗത്ത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സെന്ററായ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ അയ്യായിരം കാല്‍മുട്ട് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. അപൂര്‍വ്വമായ ഈ നേട്ടം കൈവരിച്ചതിന്റെ ഭാഗമായി സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായ നിര്‍ധനരായ 200 പേര്‍ക്ക് പ്രത്യേക സ്‌ക്രീനിംഗിലൂടെ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യങ്ങള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഒരുക്കുന്നു. മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെയാണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്.
ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ എന്നിവയ്ക്കാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത്. നിലവില്‍ സന്ധിമാറ്റിവെക്കല്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ക്ക് പുറമെ സന്ധികളില്‍ തേയ്മാനമോ മറ്റ് അസുഖങ്ങള്‍ മൂലമോ അതിശക്തമായ വേദന അനുഭവപ്പെടുന്നവര്‍ക്കും ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന പരിശോധനാ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. പ്രശസ്ത ഓര്‍ത്തോപീഡിക് സര്‍ന്മാരായ ഡോ. പ്രദീപ് കുമാര്‍, ഡോ. മൊയ്തു ഷമീര്‍ കെ പി, ഡോ. ഷമീം ജി എം എന്നിവരാണ് ക്യാമ്പിനും ശസ്ത്രക്രിയയ്ക്കും നേതൃത്വം വഹിക്കുന്നത്. സൗജന്യ പരിശോധന, പ്രത്യേക ഇളവ് എന്നിവയ്ക്ക് പുറമെ ലബോറട്ടറി പരിശോധനകള്‍, റേഡിയോളജി പരിശോധനകള്‍ എന്നിവയ്ക്കും പ്രത്യേക ഇളവുകള്‍ ലഭ്യമാകും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9562440088 9539425653 എന്നീ നമ്പറുകളില്‍ബന്ധപ്പെടുക.