തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുളള തിരിച്ച് വരവ് ചര്‍ച്ചയായേക്കും.
അതേസമയം, കേസുകളില്‍ നിന്ന് മുക്തനായ സജി ചെറിയാന് മന്ത്രിസ്ഥാനത്തേക്ക് തിരികെ വരാന്‍ ഇനി തടസങ്ങളൊന്നുമില്ല. സജി ചെറിയാനെ മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതില്‍ വൈകാതെ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.