തൃശൂർ: ചേര്‍പ്പ് കരുവന്നൂരിൽ വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കരുവന്നൂർ തേലപ്പിള്ളി പുതുമനക്കര വീട്ടില്‍ ഫാസിൽ അഷ്റഫ് (38) ആണ് അറസ്റ്റിലായത്.
കരുവന്നൂരിൽ ഇയാൾ ചികിത്സാ കേന്ദ്രം നടത്തിവരികയായിരുന്നു. “കപ്പ് തെറാപ്പി ചികിത്സയാണ് ഇസ്ര വെല്‍നസ് സെന്റർ എന്ന സ്ഥാപനത്തിൽ ഇയാൾ നടത്തിയിരുന്നത്. ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.
ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ വ്യാജ സർട്ടിഫിക്കറ്റുകളുമാണ് പ്രദർശിപ്പിച്ചിരുന്നത്.