തൃശൂർ: സ്ക്രൂഡ്രൈവർ കൊണ്ട് യുവാവിനെ കുത്തിക്കൊന്നു. മുരിങ്ങൂർ സ്വദേശി താമരശ്ശേരി വീട്ടിൽ മിഥുൻ (27) ആണ് മരിച്ചത്. ഭാര്യയെ ശല്യം ചെയ്തതിന്റെ പ്രതികാരത്തിലായിരുന്നു കൊലപാതകം. പ്രതി കാക്കുളിശ്ശേരി സ്വദേശി ബിനോയ് പറേക്കാടൻ മാള പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
മിഥുന്റെ കഴുത്തിലും നെഞ്ചിലും ബിനോയി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.