മുംബൈ: എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിന് വധഭീഷണി. ഫോണിലൂടെയാണ് ശരദ് പവാറിനെ വധിക്കുമെന്ന ഭീഷണി സന്ദേശം എത്തിയതെന്ന് പോലീസ് അറിയിച്ചു. ശരദ് പവാര്‍ നിലവില്‍ താമസിക്കുന്ന സില്‍വര്‍ ഓക് എന്ന വസതിയിലെ ഫോണിലേയ്ക്കാണ് അജ്ഞാതന്‍ വിളിച്ചത്. വെടിവെച്ചു കൊല്ലുമെന്നാണ് ഭീഷണി. അതേസമയം, നേരത്തെയും പവാറിന് സമാന വധ ഭീഷണിയുണ്ടായിരുന്നു.