ന്യൂഡല്‍ഹി; നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക. 133 പേജുള്ള അപേക്ഷയാണ് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കോടതി തള്ളിയിരുന്നു.