ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് ആക്രമണം നടന്നിട്ട് ഇന്ന് 21 വര്‍ഷം. 2001 ഡിസംബര്‍ 13നാണ് ലഷ്‌കര്‍ ഇ തയിബയും ജയ്ഷ് എ മുഹമ്മദും ചേര്‍ന്ന് പാര്‍ലമെന്റ് ആക്രമിച്ചത്. ആക്രമണത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരടക്കം 9 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അഞ്ചു തീവ്രവാദികളെ സുരക്ഷാസേന വധിച്ചു.
ഈ ആക്രമണം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ തീരാക്കളങ്കമായി. ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ ഇതു കൂടുതല്‍ വിള്ളല്‍ വീഴ്ത്തി. അതേസമയം, ഇന്ന് പാര്‍ലമെന്റില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംശയാസ്പദമായ എന്ത് കണ്ടാലും പരിശോധിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം.പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനമായ ഇന്ന് ആക്രമണത്തില്‍ മരിച്ചവര്‍ക്ക് സഭയില്‍ ആദരാജ്ഞലി അര്‍പ്പിക്കും.