ശബരിമല : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ബുക്കിംങ് കുറച്ചു. ഇന്ന് 89,850 തീര്‍ഥാടകരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതല്‍ പൊലീസ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൂജാ സമയത്ത് ക്ഷേത്രത്തിനകത്ത് തീര്‍ഥാടകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. അഷ്ടാഭിഷേകം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവക്ക് മാത്രമായിരിക്കും.
അതേസമയം, ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലെടുത്ത തീരുമാനങ്ങള്‍ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം ജില്ലാ കലക്ടര്‍ ഇന്ന് കോടതിയെ അറിയിക്കും