അനുപമ പരമേശ്വരന്റെ പുതിയ സിനിമ ‘ബട്ടര്‍ഫ്‌ലൈ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ഡിസംബര്‍ 29ന് ചിത്രം റിലീസ് ചെയ്യും. ഘന്ത സതീഷ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഭാഷണ രചന നിര്‍വ്വഹിച്ചത് ദക്ഷിണ്‍ ശ്രീനിവാസാണ്. സമീര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം മധുവാണ്.
Get. Set. Fly!
🦋🦋🦋 #ButterflyOnHotstar from Dec 29, only on @DisneyPlusHSTel.@anupamahere #GennexTMovies @NihalKodhaty1 @bhumikachawlat @gsatishbabu8676 @raviprakashbod1 @PrasadTKSVV @PradeepNallime1 pic.twitter.com/kDwwnCVKT5— Anupama Parameswaran (@anupamahere) December 12, 2022
രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നന്ത്. ജനറേഷന്‍ നെക്സ്റ്റ് മൂവിസാണ് ബാനര്‍. നാരായണയാണ് ‘ബട്ടര്‍ഫ്‌ലൈ’ ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഗാനരചയിതാവ്- അനന്ത ശ്രീറാം, സംഗീത സംവിധാനം- അര്‍വിസ്, കലാ സംവിധാനം വിജയ് മക്കേന, സൗണ്ട് ഇഫക്റ്റ്‌സ് എതിരാജ്, ഡബ്ബിംഗ് എന്‍ജിനീയര്‍ പപ്പു, പിആര്‍ഒ വംശി, വിഷ്യല്‍ ഇഫക്റ്റ്‌സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനര്‍ ഹര്‍ഷിത രവുരി.