കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി. ഫറോക്ക് സ്വദേശിയായ പതിനഞ്ചുകാരന്റെ ജനനേന്ദ്രിയത്തിലാണ് സ്റ്റീല്‍ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായത്. ഇന്നലെ രാവിലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേനയുടെ സഹായത്തോടുകൂടി
പ്രത്യേക ഫ്‌ലക്‌സിബിള്‍ ഷാഫ്റ്റ് ഗ്രൈഡര്‍ ഉപയോഗിച്ച് മോതിരം മുറിച്ചെടുക്കുകയായിരുന്നു. അതേസമയം, യൂട്യൂബില്‍ വീഡിയോകള്‍ കണ്ടാണ് മോതിരം ജനനേന്ദ്രിയത്തിലിട്ടതെന്ന് പതിനഞ്ചുകാരന്‍ പറഞ്ഞു. ഊരിയെടുക്കാന്‍ സാധിക്കാതായതോടെ വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു.