കോഴിക്കോട് : കോഴിക്കോട് ട്രെയിന്‍ യാത്രക്കാരനില്‍ നിന്ന് രേഖകളില്ലാത്ത 25 ലക്ഷം രൂപ പിടികൂടി ആര്‍പിഎഫ്. നാഗര്‍ കോവില്‍ – മംഗലാപുരം ഏറനാട് എക്സ്പ്രസില്‍ യാത്ര ചെയ്ത വേങ്ങര സ്വദേശി മുഹമ്മദില്‍ നിന്നാണ് പണം പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു.
ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാരനായ മുഹമ്മദിനെ കണ്ട് സംശയം തോന്നിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇയാളെ പരിശോധിക്കുകയായിരുന്നു. പാന്റ്സിന്റെ അര ഭാഗത്ത് തുണി കൊണ്ട് പ്രത്യേക അറ ഉണ്ടാക്കി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്.അതേസമയം, വിദേശത്തുള്ള സുഹൃത്ത് കൊടുത്തയച്ചതാണ് പണമെന്നാണ് മുഹമ്മദ് ആര്‍പിഎഫിന് നല്കിയ മൊഴി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം, വിശദമായ അന്വേഷണത്തിലെ പണത്തിന്റെ ഉറവിടം കണ്ടെത്താനാവൂ എന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വേങ്ങരയിലെ ഒരു വ്യക്തിക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പണം പിടികൂടിയ വിവരം ആദായ നികുതി ഉദ്യോഗസ്ഥരെ ആര്‍പിഎഫ് അറിയിച്ചിട്ടുണ്ട്.