മുംബൈ: സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ അടുത്തിടെ ഇറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നടി അഷു റെഡ്ഡിയുമായുള്ള അഭിമുഖത്തിനിടെ നടിയുടെ കാല്‍വിരലുകളില്‍ ചുംബിക്കുകയും നക്കുകയും ചെയ്യുന്ന വീഡിയോ രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇത് വലിയ വിമര്‍ശനത്തിന് കാരണമായി. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.
സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കാനാണ് താന്‍ തറയില്‍ ഇരുന്ന് നടിയുടെ കാലില്‍ ചുംബിക്കുകയും നക്കുകയും ചെയ്തതെന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നു. അതേസമയം, നേരത്തെ ഇനായ സുല്‍ത്താനയ്‌ക്കൊപ്പമുള്ള രാം ഗോപാല്‍ വര്‍മ്മയുടെ നൃത്തവും ഏറെ വിവാദമായിരുന്നു.