പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ആറും ഏഴും മണിക്കൂറുകള്‍ കാത്തുനിന്നിട്ടും സന്നിധാനത്തെത്താന്‍ കഴിയാത്തത് തിരക്കുനിയന്ത്രിക്കുന്നതിലെ വീഴ്ചയെന്നാണ് പരാതി. ശനിയാഴ്ച ശബരിമലയില്‍ ഒരു ലക്ഷത്തിനടുത്താണ് തീര്‍ത്ഥാടകരെത്തിയത്.
ഇത് നടപ്പന്തലില്‍ വലിയ തിക്കും തിരക്കുമുണ്ടാക്കി. തുടര്‍ന്ന് ഭക്തരും പൊലീസുമായി വാക്കേറ്റമുണ്ടായി. ഇടക്ക് ബാരിക്കേട് മറികടക്കാന്‍ ഭക്തര്‍ ശ്രമം നടത്തി. അതേസമയം, പുല്ലുമേട് വഴി എത്തിയ തീര്‍ത്ഥാടകരും കുരുക്കില്‍പ്പെട്ടു. പതിനെട്ടാം പടിക്ക് താഴെയും വന്‍ തിരക്ക് അനുഭവപ്പെട്ടു.
















