കൊച്ചി: ദക്ഷിണ റെയില്‍വേ ഞായറാഴ്ചത്തെ ഏതാനും ട്രെയിനുകള്‍ പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. കൊച്ചുവേളി യാര്‍ഡിലെ നിര്‍മാണ ജോലികളുടെ പശ്ചാത്തലത്തിലാണ് ക്രമീകരണം.
പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍
കൊല്ലം കന്യാകുമാരി മെമു (ഇരുഭാഗങ്ങളിലേക്കും), കൊച്ചുവേളി നാഗര്‍കോവില്‍ എക്സ്പ്രസ് (ഇരുഭാഗങ്ങളിലേക്കും), നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (ഇരുഭാഗങ്ങളിലേക്കും), കൊച്ചുവേളി ലോകമാന്യതിക് ഗരീബ് രഥ് എക്സ്പ്രസ്, എസ്എംവിടി ബെംഗളൂരു കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ്, മംഗളൂരു കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്, തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി, കൊല്ലം തിരുവനന്തപുരം എക്സ്പ്രസ്, നാഗര്‍കോവില്‍ കൊല്ലം എക്സ്പ്രസ് (ഇരുവഭാഗങ്ങളിലേക്കും), പുനലൂര്‍ നാഗര്‍കോവില്‍ എക്സ്പ്രസ്, കന്യാകുമാരി പുനലൂര്‍ എക്സ്പ്രസ്, എറണാകുളം തിരുവനന്തപുരം വഞ്ചിനാട് (ഇരുഭാഗങ്ങളിലേക്കും)
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
ആലപ്പുഴ കണ്ണൂര്‍ എക്സ്പ്രസ് ആലപ്പുഴയ്ക്കും ഷൊര്‍ണൂരിനുമിടയില്‍ റദ്ദാക്കി.(ഇരുവശങ്ങളിലേക്കും), മംഗളൂരു നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ഷൊര്‍ണ്ണൂരിനും നാഗര്‍കോവിലിനും ഇടയ്ക്ക് റദ്ദാക്കി. ലോകമാന്യതിലക് കൊച്ചുവേളി എക്സ്പ്രസ് തൃശൂരിനും കൊച്ചുവേളിക്കും ഇടയില്‍ റദ്ദാക്കി. ഷൊര്‍ണ്ണൂര്‍ ജംഗ്ഷന് തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഷൊര്‍ണൂരിനും എറണാകുളം ജംഗ്ഷനുമിടയില്‍ റദ്ദാക്കി.(ഇരുഭാഗങ്ങളിലേക്കും). തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ആലുവയ്ക്കും കോഴിക്കോടിനുമിടയില്‍ റദ്ദാക്കി.(ഇരുഭാഗങ്ങളിലേക്കും). കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ഷൊര്‍ണൂരിനും എറണാകുളം ജംഗ്ഷനുമിടയില്‍ റദ്ദാക്കി.
ബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് തൃശൂരിനും എറണാകുളത്തിനുമിടയില്‍ റദ്ദാക്കി.
ഒമ്പതാം തീയതി യാത്ര ആരംഭിച്ച ചണ്ഡിഗഢ് കൊച്ചുവേളി സമ്പര്‍ക്കക്രാന്തി എക്സ്പ്രസ് ഞായറാഴ്ച ആലപ്പുഴയില്‍ യാത്ര അവസാനിപ്പിക്കും. കൊച്ചുവേളി പോര്‍ബന്തര്‍ സൂപ്പര്‍ഫാസ്റ്റ് എറണാകുളം ജംഗ്ഷനില്‍ നിന്നും യാത്ര തുടങ്ങും. ട്രിച്ചി തിരുവനന്തപുരം ഇന്റര്‍സിറ്റി തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം ട്രിച്ചി ഇന്‍ര്‍സിറ്റി തിരുനെല്‍വേലിയില്‍നിന്നാകും ആരംഭിക്കുക.
ഗുരുവായൂര്‍ തിരുവനന്തപുരം ഇന്‍ര്‍സിറ്റി കായംകുളത്ത് യാത്ര അവസാനിപ്പിക്കും. കൊച്ചുവേളി ഗോരഖ്പൂര്‍ രപ്തിസാഗര്‍ എറണാകുളം ജംഗ്ഷനില്‍നിന്നും തുടങ്ങും. തിരുവനന്തപുരം ലോകമാന്യതിലക് എക്സ്പ്രസ് വര്‍ക്കലയില്‍ നിന്നാണ് തുടങ്ങുക. തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി കൊല്ലത്തുനിന്നാകും യാത്ര തുടങ്ങുക.ചെന്നൈ തിരുവനന്തപുരം മെയില്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര കൊല്ലത്തുനിന്നാകും തുടങ്ങുക.
ചെന്നൈ എഗ്മോര്‍ കൊല്ലം അനന്തപുരി എക്സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര തിരുവനന്തപുരത്തുനിന്ന് തുടങ്ങും. ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് വര്‍ക്കലയില്‍ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര വര്‍ക്കലയില്‍നിന്ന് തുടങ്ങും. മംഗളൂരു തിരുവനന്തപുരം മലബാര്‍ കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച് കഴക്കൂട്ടത്തുനിന്ന് യാത്ര തുടങ്ങും.
മൈസൂര്‍ കൊച്ചുവേളി എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നിലമ്പൂര്‍ റോഡ് കോട്ടയം ഇന്റര്‍സിറ്റി എക്സ്പ്രസ് മൂന്നുമണിക്കൂര്‍ വൈകിയോടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.