റൊണാൾഡോ വീ​ണ്ടും ബെ​ഞ്ചി​ൽ; വിജയം തേടി പോർച്ചുഗൽ, അട്ടിമറിക്കാൻ മൊറോക്കോ

 

ദോഹ: ഖത്തർ ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽനിന്ന് പുറത്ത്. മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ ഫൈനലിലാണ് സൂപ്പർതാരം ബെഞ്ചിലായത്. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെയും ക്രിസ്റ്റ്യാനോ പകരക്കാരുടെ ബെഞ്ചിലായിരുന്നു.  

ക്രി​സ്റ്റ്യാ​നോ​യ്ക്കു പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി ഹാ​ട്രി​ക് സ്വ​ന്ത​മാ​ക്കി​യ ഗോ​ൺ​സാ​ലോ റാ​മോ​സ് ത​ന്നെ​യാ​ണ് ഇ​ന്നും പോ​ർ​ച്ചു​ഗ​ലി​ന്‍റെ മു​ന്നേ​റ്റം ന​യി​ക്കു​ക. ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ്, ബെ​ർ​നാ​ർ​ഡോ സി​ൽ​വ, ജാ​വോ ഫി​ലി​ക്സ് എ​ന്നി​വ​ർ റാ​മോ​സി​ന് പി​ന്തു​ണ ന​ൽ​കും.  ടീമുകളുടെ ലൈനപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇരുടീമുകളും 4-3-3 ഫോർമാറ്റിലാണ് കളിക്കുന്നത്‌. 

സി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ ടീ​മി​ൽ ഒ​രു മാ​റ്റ​മാ​ണ് സാ​ന്‍റോ​സ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​ഫ​ൻ​സീ​വ് മി​ഡ്ഫീ​ൽ​ഡി​ൽ വി​ല്യം കാ​ർ​വാ​ലോ​യ്ക്ക് പ​ക​രം റൂ​ബ​ൻ നെ​വ്സി​നെ ഉ​ൾ​പ്പെ​ടു​ത്തി. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ പ്ര​തി​രോ​ധ താ​രം ജാ​വോ കാ​ൻ​സ​ലോ റൊ​ണാ​ൾ​ഡോ​യ്ക്കൊ​പ്പം ഇ​ന്നും ബെ​ഞ്ച് പ​ങ്കി​ടും.

ഇ​ന്ന​ത്തെ സു​പ്ര​ധാ​ന മ​ത്സ​ര​ത്തി​ൽ മൊ​റോ​ക്കോ ര​ണ്ട് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. ന​യേ​ഫ് അ​ഗേ​ർ​ഡും നൗ​സൈ​ർ മ​സ്‌​റോ​വി​യും പ​രി​ക്ക് മൂ​ലം ആ​ദ്യ ഇ​ല​വ​നി​ൽ​നി​ന്നും പു​റ​ത്താ​യി. സെ​ന്‍റ​ർ ബാ​ക്കി​ൽ വെ​സ്റ്റ് ഹാം ​ഡി​ഫ​ൻ​ഡ​റി​ന് പ​ക​രം ജ​വാ​ദ് എ​ൽ യാ​മി​ക് ക​ളി​ക്കും. ബ​യേ​ൺ മ്യൂ​ണി​ക്ക് താ​ര​ത്തി​ന് പ​ക​രം യ​ഹ്യ അ​ത്തി​യാ​ത് ലെ​ഫ്റ്റ് ബാ​ക്കി​ൽ ഇ​റ​ങ്ങും.

 

പോർച്ചുഗൽ ഇലവൻ

കോസ്റ്റ, ഡാലോട്ട്, പെപ്പെ, റൂബൻ ഡിയാസ്, റാഫേൽ, റൂബൻ നവാസ്, ഒട്ടാവിയോ, ബ്രൂണോ ഫെർണാണ്ട്, ബർണാഡോ സിൽവ, ജാവോ ഫെലിക്‌സ്, ഗോൺസാലോ റാമോസ്

മൊറോക്കോ ഇലവൻ

യാസിൻ ബൗനോ, അഷ്‌റഫ് ഹക്കീമി, സുഫിയാൻ അമ്രബാത്, റൊമൈൻ സെസ്സ്(ക്യാപ്റ്റൻ), ജാവേദ് അൽ യാമിഖ്, യഹ്‌യാ അതിയത്തുല്ലാഹ്, അസ്സെദ്ദീൻ ഔനാഹി, സലേം അമെല്ലാഹ്, ഹകീം സിയെച്ച്, സൊഫിയാനെ ബൗഫൽ, യൂസ്സെഫ് എൻ നെസൈരി.