ദുബൈ: വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ ദുബൈ വിമാനത്താവളത്തിൽ നിന്ന് വിട്ടയച്ചു. നേരത്തെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട ഷൈൻ ടോം ചാക്കോയുടെ വൈദ്യ പരിശോധനയടക്കം നടത്തി നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് വിട്ടയച്ചത്. ബന്ധുക്കൾക്കൊപ്പമാണ് ദുബൈ വിമാനത്താവളത്തിൽ നിന്ന് ഷൈനിനെ വിട്ടയച്ചത്.
പുതിയ ചിത്രത്തിന്റെ ദുബായ് പ്രമോഷൻ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് ഷൈൻ ടോം യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്.
നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്നു പുറത്താക്കുകയായിരുന്നു. ഷൈൻ ഷൈൻ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോർട്ട്.
വിമാനത്താവളത്തിൽ നിന്ന് ഷൈനിനെ വിട്ടയച്ചെങ്കിലും അധികൃതരുടെ അടുത്ത നടപടി എന്താകും എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.