കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പത്ത് വയസുകാരിക്ക് ജപ്പാന് ജ്വരം സ്ഥിരീകരിച്ചു. ജില്ലയില്‍ ആദ്യമായിട്ടാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിക്കല്‍ കോളേജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആഗ്ര സ്വദേശിയായ കുട്ടിയുടെ കുടുംബം രണ്ട് വര്‍ഷമായി വടകരയിലാണ് താമസം.