കണ്ണൂര്‍: കണ്ണൂരില്‍ ഒന്‍പതാം ക്ലാസുകാരനെ കഞ്ചാവ് നല്കി പീഡനത്തിനരയാക്കിയ ആള് പിടിയില്‍. ആയിക്കര സ്വദേശി ഷഫീഖാണ് പൊലീസ് പിടിയിലായത്. സെപ്തംബറിലാണ് കേസിനാസ്പതമായ സംഭവം നടന്നത്. പ്രതി വിദ്യാര്‍ത്ഥിയെ
ആയിക്കരയില്‍ മത്സ്യത്തൊഴിലാളികള്‍ മോട്ടോറും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡില്‍ കൊണ്ടുപോയി കഞ്ചാവ് നല്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മാസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയില്‍ പെട്ടപ്പോള്‍ കുട്ടി ഉപയോഗിക്കുന്ന ഫോണില്‍ നിന്നാണ് വിവരം ബന്ധുക്കള്‍ക്ക് കിട്ടുന്നത്. പിന്നീട് കുട്ടി ബന്ധുക്കളോട് നടന്ന സംഭവങ്ങള്‍ പറഞ്ഞു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഷെഫീഖിനെ അറസ്റ്റ് ചെയ്ത പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. മജിസ്ട്രേറ്റിന് മുമ്പാകെയെത്തിച്ച് രഹസ്യമൊഴിയും രേഖപ്പെടുത്തി. അതേസമയം, ഷെഫീഖിനെ കുട്ടിക്ക് പരിചയപ്പെടുത്തിയ അയല്‍വാസി റഷാദ് ഒളിവിലാണ്.