ചെന്നൈ: മാന്‍ഡസ് ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ നാല് മരണം. തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് നാല് പേര്‍ മരിച്ചത്. നിരവധി വീടുകളും ബോട്ടുകളും തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ചെന്നൈയിലടക്കം ശക്തമായ മഴ തുടരുകയാണ്.
ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, വിഴുപ്പുരം ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ശക്തമായ മഴയില്‍ ചെന്നൈ നഗരത്തിലാകെ 400 മരങ്ങളാണ് കടപുഴകി വീണത്. ഇരുന്നൂറിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ശക്തമായ മഴയെ തുടര്‍ന്ന് പലയിടത്തും വൈദ്യുത ബന്ധം തകരാറിലാക്കി. അതേസമയം, വീട് തകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചു.