പ്രമേഹരോഗത്തെ കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടി നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇത് ഒരു ജീവിത ശൈലീരോഗമാണ്. എന്നാല്‍ ഇൗ രോഗാവസ്ഥയെ അങ്ങനെ വിലകുറച്ച് കാണാനും സാധിക്കില്ല. കാരണം മറ്റു പല രോഗാവസ്ഥയിലേക്കും നമ്മെ കൊണ്ട് എത്തിക്കാന്‍ പ്രമേഹത്തിന് കഴിയും. പ്രമേഹം കാര്യമായും മുതിര്‍ന്നവരെയാണ് ബാധിക്കുകയെങ്കില്‍ പോലും ചില സന്ദര്‍ഭങ്ങളില്‍ ഇത് കുട്ടികളെയും കടന്നുപിടിക്കാറുണ്ട്. പ്രത്യേകിച്ച് ടൈപ്പ്-2 പ്രമേഹം.
എന്നാല്‍ കുട്ടികളില്‍ പിടിപെടുന്ന പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും. ഇതിനായി ഈ കാര്യങ്ങള്‍ മനുക്ക് ശ്രദ്ധിക്കാം.
1. ശരീരവണ്ണം നിയന്ത്രിക്കുക. അമിതവണ്ണമുള്ള കുട്ടികളെ പ്രമേഹമടക്കം പല രോഗങ്ങളും പെട്ടന്ന് പിടികൂടാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ പ്രായത്തിനും ഉയരത്തിനും അനുസരിച്ച ശരീരഭാരം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.
2. ഭക്ഷണ രീതി ശ്രദ്ധിക്കുക. കുട്ടികള്‍ ഇഷ്ടമുള്ളതേ കഴിക്കൂ എന്ന നിലയില്‍ അവരെ ഇഷ്ടാനുസരണം വിടരുത്. അതേസമയം, അവര്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. അനാരോഗ്യകരമായ ഭക്ഷണങ്ങളിലേക്ക് അവര്‍ അധികം ആകര്‍ഷിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തണം.
3.കുട്ടികള്‍ വീടിനകത്ത് ചടഞ്ഞുകൂടിയിരിക്കുന്ന പ്രവണത ഒഴിവാക്കുക. ഇത് കുട്ടികളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തും. അതിനാല്‍ വിനോദങ്ങളും വ്യായാമം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
4. ഉറക്കസമയം കൃത്യമായി ശ്രദ്ധിക്കണം. കുട്ടികള്‍ ദിവസവും കൃത്യസമയത്ത് ഉറങ്ങുന്നുണ്ടെന്നും സുഖകരമായ നിദ്ര അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക. ഉറക്കപ്രശ്‌നങ്ങളും കുട്ടികളില്‍ പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നു.
5. കുട്ടികളുടെ പ്രമേഹവുമായി ബന്ധപ്പെട്ട് സംശയങ്ങളും ആശങ്കകളുമുണ്ടെങ്കില്‍ ഡോക്ടറുമായി സംസാരിക്കുക. ഇതിനെ പ്രതിരോധിക്കാന്‍ കൈക്കൊള്ളേണ്ട മാര്‍ഗങ്ങള്‍, കൃത്യമായ ഇടവേളകളിലെ പരിശോധനകള്‍ എന്നിവയെ കുറിച്ചെല്ലാം വിശദമായി മനസിലാക്കുക.