സമൂഹത്തിലെ വളർന്നു വരുന്ന തലമുറയ്ക്ക് ഗർഭനിരോധന ഉറകൾ സൗജന്യമായി വിരണം ചെയ്ത് ഫ്രാൻസ്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുൽ മാക്രോണിന്റെയാണ് തീരുമാനം. രാജ്യത്തെ 18 മുതൽ 25 വരെ പ്രായമുള്ളവർക്ക് സൗജന്യമായി കോണ്ടം നൽകുമെന്നാണ് മാക്രോൺ പ്രഖ്യാപിച്ചത്. അനാവശ്യ ഗർഭധാരണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ പ്രായത്തിലുള്ളവർക്ക് ഫാർമസികളിലൂടെ സൗജന്യമായി കോണ്ടം നൽകണമെന്ന് തീരുമാനിച്ചത്.
ഗർഭ നിരോധന ഉറകൾ വാങ്ങാൻ മടിക്കുന്നവർക്ക് സഹായകരമായ പ്രഖ്യാപനമാണിത്. 2020ലും 2021ലും ഫ്രാൻസിൽ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ നിരക്ക് 30 ശതമാനമായി കൂടിയിരുന്നു. ഈ വർഷം ആദ്യം ഫ്രഞ്ച് സർക്കാർ 25 വയസിന് താഴെയുള്ള എല്ലാ സ്ത്രീകൾക്കും സൗജന്യ ഗർഭ നിയന്ത്രണം വാഗ്ദാനം ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം യുവതികൾ ഗർഭ നിരോധനമാർഗങ്ങൾ ഉപേക്ഷിക്കുന്നത് തടയാൻ 18ന് താഴെയുള്ളവർക്കായുള്ള പദ്ധതി വിപുലീകരിക്കുകയായിരുന്നു.
എയ്ഡ്സിൻ്റെയും മറ്റ് ലൈംഗികമായി പകരുന്ന രോഗങ്ങളുടെയും വ്യാപനത്തെ ചെറുക്കുന്നതിനുള്ള ഒരു നടപടിയെന്ന നിലയിലാണ് ഈ ഒരു രീതി അവതരിപ്പിക്കുന്നതെന്ന്ഫ്രഞ്ച് പ്രസിഡൻ്റ് വ്യക്തമാക്കുന്നു.
















