ഏക സിവിൽ കോഡ് നീതിയുടെ ഏകീകരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . തുല്യ നീതിയെന്ന ആശയം യാഥാർഥ്യമാക്കണമെന്നാണ് ഏക സിവിൽ കോഡിനെ പിന്തുണച്ച് ഗവർണർ പറഞ്ഞത്. കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. യൂണിവേഴ്‌സിറ്റികൾ കൺകറന്റ് ലിസ്റ്റിലാണെന്നും ഗവർണർ പറഞ്ഞു.
ഹൈക്കോടതി വിമർശിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ് മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് നൽകിയത്.കേരള ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ലെന്നും ഗവർണർ പറഞ്ഞു.
മുൻ നിശ്ചയിച്ച പ്രകാരം നാളെ തന്നെ വൈസ് ചാൻസലർമാരുടെ വാദം കേൾക്കും. കാരണം കാണിക്കൽ നോട്ടീസമായി ബന്ധപ്പെട്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാക്കും. അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവർണർ പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും ഗവർണർ വ്യക്തമാക്കി.