മധ്യപ്രദേശില്‍ കുഴല്‍കിണറില്‍ വീണ എട്ടുവയസുകാരന്‍ മരിച്ചു. ചൊവ്വാഴ്‍ച്ച കളിക്കുന്നതിനിടെയാണ് തന്മയ് സാഹു എന്ന കുട്ടി കുഴല്‍കിണറില്‍ വീണത്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച മാണ്ഡവി ഗ്രാമത്തിലെ ബേട്ടുൽ ജില്ലയിലാണ് സംഭവം നടന്നത്. ഒഴിഞ്ഞ പറമ്പിൽ കളിക്കുന്നതിനിടയില്‍ എട്ട് വയസ്സുകാരൻ തന്മയ് 400 അടി താഴ്ച്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. തന്മയയുടെ സഹോദരിയാണ് കുട്ടി കിണറിൽ വീണ വിവരം രക്ഷിതാക്കളെ അറിയിച്ചത്.
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയ ഉടന്‍ തന്നെ ഓക്സിജൻ ഉൾപ്പടെ കുട്ടിക്ക് പ്രാഥമി ശ്രശ്രൂഷ നൽകി. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമാന്തരമായി കുഴി കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം.