കൊച്ചി: ഏകീകൃത വിവാഹനിയമം കൊണ്ടുവരുന്നതിനായി കേന്ദ്ര ഇടപെടൽ വേണമെന്ന് ഹൈക്കോടതി. കേന്ദ്രസർക്കാർ ഇക്കാര്യം ഗൗരവതരമായി ആലോചിക്കണം. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി ഒരു വർഷം കാത്തിരിക്കണമെന്നത് ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി പറഞ്ഞു.
കുടുംബകോടതി നടപടിക്കെതിരെ ദമ്പതികൾ സമർപ്പിച്ച ഹരജിയിലാണ് നടപടി. അപേക്ഷ ഉടൻ പരിഗണിക്കാൻ കുടുംബകോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. രണ്ടാഴ്ചക്കകം വിവാഹമോചന ഹരജി തീർപ്പാക്കണമെന്നും നിർദ്ദേശിച്ചു.
തങ്ങളുടെ വിവാഹ മോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഇത്തരം അപേക്ഷകള്‍ കുടുംബ കോടതി അടിയന്തരമായി പരിഗണിക്കണം. വേഗത്തില്‍ വിവാഹ മോചന ഹര്‍ജി തീര്‍പ്പാക്കുകയും വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം സ്വദേശിനിയായ യുവതിയും തിരുവനന്തപുരം സ്വദേശിയായ യുവാവുമാണ് കുടുംബ കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.