തിരുവനന്തപുരം : 27-ാമത് ഐഎഫ്എഫ്‌കെയ്ക്ക് തലസ്ഥാന നഗരിയില്‍ ഔപചാരിക തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡിസംബര്‍ ഒമ്പത് മുതല്‍ 16 വരെ ആണ് ഫിലിം ഫെസ്റ്റ് നടക്കുക.
അതേസമയം, ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐഎഫ്എഫ്കെ വേദിയില്‍ പിന്തുണ. ഇറാനിയന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയില്‍ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരിയാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് പ്രതിഷേധത്തിന് പിന്തുണ നല്‍കിയത്.