റിയാദ്: സൗദിയില്‍ വരും ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
റിയാദ്, ഹൈല്‍, ഖാസിം, ഈസ്റ്റേണ്‍ പ്രൊവിന്‍സ് മുതലായ ഇടങ്ങളില്‍ ഈ കാലയളവില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയില്‍ വെള്ളം പൊങ്ങാനിടയുള്ള ഇടങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പിന്തുടരണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.