ന്യൂ ഡല്‍ഹി: പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്രം. പണം നല്‍കാമെന്ന് കേരളം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറ്റി പറയുകയാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. സംസ്ഥാനങ്ങള്‍ക്ക് പ്രകൃതി ദുരന്തം നേരിടാന്‍ കേന്ദ്രം സഹായം നല്‍കാറുണ്ടെന്നും ഇങ്ങനെ അനുവദിച്ച പണം സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി വിനിയോഗിക്കണമായിരുന്നുവെന്നും ജനങ്ങളുടെ ആവശ്യം നിറവേറ്റാത്ത സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
അതേസമയം, 2018 ഓഗസ്റ്റിലെ പ്രളയ കാലത്താണ് എഫ് സി ഐയില്‍ നിന്നും 89540 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത്. പിന്നീട് കേന്ദ്രം ഇതിന്റെ പണമായ 205.81 കോടി രൂപ തിരികെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും പ്രകൃതി ദുരന്തത്തിന് നല്‍കിയ അരി സഹായമായി കണക്കാക്കണമെന്നുമായിരുന്നു കേരള സര്‍ക്കാരിന്റെ ആവശ്യം. അതേസമയം, സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.
പണം അടച്ചില്ലെങ്കില്‍ കേന്ദ്ര ഭക്ഷ്യ സബ് സിഡിയില്‍ നിന്നും പണം തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ജുലൈയില്‍ കത്തെഴുതി. ഇതോടെ പണം തിരികെ അടക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.