അന്താരാഷ്ട്ര പുരസ്കാര നേട്ടവുമായി സംവിധായകൻ ബേസിൽ ജോസഫ്. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി ബേസിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് . മിന്നൽ മുരളിയുടെ സംവിധാനത്തിനാണ് ബേസിലിനു ഈ നേട്ടം ലഭിച്ചിരിക്കുന്നത്. 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് ബേസിൽ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
”2022 ലെ ഏഷ്യൻ അക്കാദമി അവാർഡ്സില്‍ മികച്ച സംവിധായകനായി പ്രഖ്യാപിക്കപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ അതിലേറെ അഭിമാനമുണ്ട്.” എന്നാണ് ബേസിൽ ട്വിറ്ററിൽ കുറിച്ചത് .
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbasiljosephdirector%2Fposts%2F693235922169234&show_text=true&width=500