ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയ്ക്ക് ജയം. ജാംനഗർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിലാണ് റിവാബ മത്സരിച്ചത്.
എഎപി സ്ഥാനാർഥി കർഷൻഭായ് കർമൂറിനെയാണ് റിവാബ പരാജയപ്പെടുത്തിയത്. 84,336 വോട്ടുകൾ നേടിയ റിവാബയ്ക്ക്, രണ്ടാം സ്ഥാനത്തെത്തിയ എഎപിയുടെ കർഷൻഭായ് കർമുറിനേക്കാൾ അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ആകെ പോൾ ചെയ്തതിന്റെ 57.28 ശതമാനം വോട്ടുകളും റിവാബ സ്വന്തമാക്കി. സിറ്റിങ് എംഎൽഎയെ ഒഴിവാക്കിയാണ് ബിജെപി ഇവിടെ റിവാബയെ സ്ഥാനാർഥിയാക്കിയത്.
ഇത് എല്ലാവരുടേയും വിജയമാണെന്ന് റിവാബ പ്രതികരിച്ചു. 2019-ൽ ആണ് റിവാബ ബിജെപിയിൽ ചേർന്നത്.