ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏക സീറ്റും ഇത്തവണ സി.പി.എമ്മിന് നഷ്ടമായി. തിയോഗിലെ സിറ്റിങ് സീറ്റിൽ മത്സരിച്ച സി.പി.എം സ്ഥാനാർഥി രാകേഷ് സിംഘ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോൺഗ്രസിന്റെ കുൽദീപ് സിങ് റാത്തോഡാണ് ഇവിടെ വിജയിച്ചത്.
റാത്തോഡ് 5,269 വോട്ടുകള്‍ക്ക് വിജയിച്ചു. റാത്തോഡിന് 18,709 വോട്ട് ലഭിച്ചു. രണ്ടാമതുള്ള ബിജെപി സ്ഥാനാര്‍ഥി അജയ് ശ്യാമിന് 13,809 വോട്ടുകളാണ് ലഭിച്ചത്.
സ്വതന്ത്രസ്ഥാനാര്‍ഥി ഇന്ദുവര്‍മ 13, 848 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 12,201 വോട്ടുമാത്രമാണ്.
2017ൽ സി.പി.എം വിജയിച്ച ഏക സീറ്റാണ് തിയോഗ്. അന്ന് ബി.ജെ.പിയുടെ രാകേഷ് വർമയെ പിന്തള്ളി 25,000ത്തോളം വോട്ടുകൾ നേടിയാണ് രാകേഷ് സിംഘ നിയമസഭയിലെത്തിയത്. 42.18% വോട്ട് വിഹിതം നേടിയ അദ്ദേഹത്തിന് അന്ന് 1983 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു.