ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ. എല്ലാ എക്സിറ്റ് പോളുകളും ശരിവെച്ചായിരുന്നു വിജയം. 158 സീറ്റിലാണ് ബിജെപി ഗുജറാത്തിൽ അധികാരം നിലനിർത്തിയത്. കോൺഗ്രസ് 16 സീറ്റാണ് നേടിയത്. 4 സീറ്റ് ആണ് ആം ആദ്മി പാർട്ടി നേടിയത്. 4 സീറ്റുകൾ മറ്റ് പാർട്ടികളും നേടി.
ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് വിജയം . ഏറ്റവുമൊടുവിൽ ഹിമാചൽ പ്രദേശിൽ 39 സീറ്റുകളിൽ കോൺഗ്രസ്സും 26 സീറ്റുകളിൽ ബിജെപിയും മുന്നിൽ. എക്‌സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ഇവിടെ ബിജെപിക്കായിരുന്നു മുന്‍തൂക്കം.