ഗുജറാത്തിൽ ചരിത്ര വിജയം നേടി ബിജെപി. ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും എന്ന എല്ലാ എക്സിറ്റ് പോളുകളും ശെരിവെച്ചായിരുന്നു വിജയം.154 സീറ്റിലാണ് ബിജെപി ഗുജറാത്തിൽ അധികാരം നിലനിർത്തിയത്.കോൺഗ്രസ് 19 സീറ്റാണ് നേടിയത്.6 സീറ്റ് ആണ് ആം ആദ്മി പാർട്ടി നേടിയത്.3 സീറ്റുകൾ മറ്റ് പാർട്ടികളും നേടി.ബിജെപിയുടെ ഗുജറത്ത് ഓഫിസുകളിൽ വൻ ആഘോഷമാണ് നടക്കുന്നത്.
കഴിഞ്ഞ തവണ തിരിച്ചടി നേരിട്ട മണ്ഡലങ്ങൾ എല്ലാം ഇത്തവണ ബിജെപി തിരിടുപിടിച്ചിട്ടുണ്ട്.ഭുവേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ .ഗുജറാത്തിലെ അധികാരത്തുടർച്ചയിലൂടെ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസവും ബിജെപിക്കു കൂടിയിട്ടുണ്ട്. മോദി എഫ്ഫക്റ്റ് തന്നെയാണ് ഗുജറാത്തിലെ ഈ വിജയത്തിന് പിന്നിൽ.മികച്ച വിജയം കൈവരിച്ച ടീം ഗുജറാത്തിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഗുജറാത്ത് ബി ജെ പി അധ്യക്ഷൻ സി ആർ പാട്ടീലിനെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനേയും വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. വൈകീട്ട് ആറ് മണിക്ക് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് അഭിസംബോധന ചെയ്യും എന്നാണ് വിവരം.