ഗുജറാത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞെന്ന് പറയാനാവില്ലെന്ന് കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്. ഗുജറാത്തിൽ ചില മേഖലകളിൽ തിരിച്ചടിയുണ്ടായെന്നും എന്നാൽ ഇക്കാരണത്താൽ കോൺഗ്രസ് തകർന്നടിഞ്ഞുവെന്ന് പറയാനാകില്ലെന്നും പ്രതീക്ഷിച്ച അത്ര മുന്നേറ്റം സാധ്യമാകാത്ത സ്ഥലങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും മുകുൾ വാസ്നിക് പറഞ്ഞു.
ഗുജറാത്തിൽ ബിജെപി റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് എത്തുമ്പോൾ അംഗബലമുള്ള പ്രതിപക്ഷം ഉണ്ടാക്കാൻ പോലും കോൺഗ്രസിനായിട്ടില്ല. നിലവിൽ 18 സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് നിർത്തിയിരിക്കുന്നത് . 152 സീറ്റിലാണ് ബിജെപി മുന്നിൽ നിൽക്കുന്നത്ആംആദ്മി പാർട്ടിക്ക് 7 സീറ്റുകൾ ഉണ്ട്.
ഗുജാറാത്തിൽ ബിജെപിക്ക് വെല്ലുവിളിയാകാൻ പോലും കോൺഗ്രസിനോ ആംആദ്മി പാർട്ടിക്കോ കഴ്ഞ്ഞിട്ടില്ല.മോദി എഫ്ഫക്റ്റ് ആണ് ഗുജറത്തിൽ പ്രതിഫലിച്ചിരിക്കുന്നത് .