അഹമ്മദാബാദ്: ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളിൽ ബിജെപി മുന്നിലേക്ക്. 27 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ 149 സീറ്റിലും കോൺഗ്രസ് 19 സീറ്റിലും എഎപി 10 സീറ്റിലും ലീഡ് ചെയ്യുന്നു.
ഇത്തവണ ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി എന്നീ പ്രമുഖരുള്‍പ്പെടെ ജനവിധി തേടിയത്.
തുടർഭരണം ഉറപ്പെന്ന ആത്മവിശ്വാസത്തിൽ ബിജെപിയും ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും എഎപിയും പ്രചാരണം നടത്തിയിരുന്നു.2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.