തിരുവനന്തപുരം: വിതുര കല്ലാർ ഇക്കോ ടൂറിസം സെന്ററിലെ ഗൈഡ് ജോലിക്കിടയിൽ ജീവനൊടുക്കി. കല്ലാർ സ്വദേശി ഷാജഹാൻ(47) ആണ് മരിച്ചത്.
15 വർഷമായി കല്ലാർ സെന്ററിൽ ജോലി ചെയ്യുന്ന ഷാജഹാനെ ബുധനാഴ്ച ഉച്ചയ്ക്കാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് മീന്മുട്ടി വനത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിതുര പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നുവെന്നു സുഹൃത്തുക്കള്‍ പറഞ്ഞു.