നാളെ കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസബന്ദ്

 കൊല്ലം എസ്എന്‍ കോളജില്‍ എസ്എഫ്ഐ- എഐഎസ്എഫ് സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് നാളെ കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസബന്ദ് നടത്തുമെന്ന് എഐഎസ്എഫ് നേതാക്കള്‍ അറിയിച്ചു. സംഘർഷത്തിൽ  പതിനൊന്ന് എഐഎസ്എഫ്  പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.  എസ്എഫ്ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച്  ഉച്ചയോടെയാണ് സംഘര്‍ഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ നേരിട്ട പരാജയത്തിന്റെ വിരോധത്തിൽ എസ് എഫ് ഐക്കാര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് എ ഐ എസ് എഫ് ജില്ലാ നേതൃത്വം പറഞ്ഞു.