സുപ്രിംകോടതി മൊബൈൽ ആപ്ലിക്കേഷന്റെ ആൻഡ്രോയിഡ് വേര്‍ഷൻ ലോഞ്ച് പ്രഖ്യാപിച്ച് ചീഫ് ജിസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയാണ് ‘സുപ്രീംകോടതി മൊബൈൽ ആപ്പ് 2.0’ ഗൂഗിൾ പ്ലേയിൽ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. ഐഒഎസ് ഉപഭോക്താക്കൾക്ക് ഒരാഴ്ചയ്ക്കകം സേവനം ലഭ്യമാകും.
ആപ്പിൽ ലോഗിൻ ചെയ്യുന്നതിലൂടെ തത്സമയം കേസ് നടപടികൾ കാണാനുള്ള അനുമതി നോഡൽ ഓഫീസര്‍മാക്കും കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങൾക്കും ലഭിക്കും.ആപ്പിലെ പുതിയ അപ്ഡേഷനിലൂടെ നോഡൽ ഓഫീസര്‍മാര്‍ക്കും കേന്ദ്രമന്ത്രാലയങ്ങൾക്കും അവരുടെ കേസുകളുടെ നിലവിലെ അവസ്ഥയും വിധി സംബന്ധിച്ച വിവരങ്ങളും ഹാജറാക്കിയ രേഖകൾ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.
എല്ലാ അഭിഭാഷകര്‍ക്കും തത്സമയം കേസ് നടപടികൾ കാണാനും സര്‍ക്കാര്‍ വകുപ്പുകൾക്ക് കേസുകളുടെ അവസ്ഥ മനസിലാക്കാനും ഉള്ള സൗകര്യം ആപ്പിലുണ്ടാകുമെന്നും അത് ഉപയോഗപ്പെടുത്തണമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.