ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഭരണം ആം ആദ്മി പിടിച്ചെടുത്തു. ആകെയുള്ള 250 സീറ്റുകളിൽ 135 എണ്ണത്തിലാണ് ആം ആദ്മി വിജയം ഉറപ്പിച്ചത്. വിജയം ബി.ജെ.പിയ്ക്കും കേന്ദ്രസർക്കാരിനുമുള്ള തിരിച്ചടിയാണെന്ന് ആം ആദ്മി അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഉജ്വല വിജയം നേടി. സത്യേന്ദ്ര ജയിന്റെ ജയിൽ വാസം, മദ്യ അഴിമതി അടക്കമുള്ള ആക്ഷേപങ്ങളെ നേരിട്ടാണ് കേജ്‌രിവാളും സംഘവും ബിജെപിയിൽ നിന്ന് ഡൽഹി മുൻസിപ്പൽ ഭരണം പിടിച്ചെടുത്തത്.
ആകെ 250 സീറ്റുകളിലെയ്ക്കായിരുന്നു തെരഞ്ഞെടുപ്പ്. ഒപ്പത്തിനൊപ്പം മുന്നേറുകയും ചില ഘട്ടങ്ങളിൽ മുന്നിലെത്തുകയും ചെയ്തതിനു ശേഷമാണ് ബിജെപി തോൽവി നേരിട്ടത്.