കൊച്ചി : ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. പെണ്‍കുട്ടികളെയല്ല പ്രശ്നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടതെന്നും കോടതി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്തണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
എന്തിനാണ് പെണ്‍കുട്ടികള്‍ക്കു മാത്രം ഹോസ്റ്റലില്‍ സമയപരിധി നിയശ്ചയിച്ചത്. 9.30 കഴിഞ്ഞാല്‍ എന്തു സംഭവിക്കും. പെണ്‍കുട്ടികള്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കണമെന്നും പെണ്‍കുട്ടികളുള്ള രക്ഷിതാക്കളുടെ ആശങ്കയും കോടതി കണക്കില്‍ എടുക്കുന്നുവെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. അതേസമയം, കേസ് പരിഗണിക്കുന്ന ജഡ്ജിനു പെണ്‍കുട്ടികള്‍ ഇല്ലാത്തത് കൊണ്ടാണ് നിയന്ത്രണം എതിര്‍ക്കുന്നതെന്ന വിമര്‍ശനം ശരിയല്ലെന്നും തന്റെ അടുത്ത ബന്ധുക്കള്‍ ആയ പെണ്‍കുട്ടികള്‍ ഡല്‍ഹിയിലെ ഹോസ്റ്റലുകളില്‍ താമസിക്കുന്നുണ്ടെന്നും അവര്‍ക്ക് സമയനിയന്ത്രണങ്ങള്‍ ഒന്നു തന്നെയില്ലെന്നും കോടതി പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കും കൊടുക്കും എന്ന് ഉറപ്പാക്കണം എന്നും കോടതി വ്യക്തമാക്കി.