ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. ഗവര്‍ണറെ എത്രയും വേഗം കേന്ദ്രം തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് എഎം ആരീഫ് എംപിയാണ് നോട്ടീസ് നല്‍കിയത്. ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടാക്കുന്നുവെന്നും ഗവര്‍ണറുടെ ഇടപെടല്‍ മൂലം സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്നും നോട്ടീസില്‍ പറയുന്നു.
















