ഇറാനിൽ ഈ വര്‍ഷം ഇതുവരെ 500ലധികം വധശിക്ഷ വിധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിവിധ തരത്തിലുള്ള കുറ്റങ്ങള്‍ ചെയ്തവര്‍ക്കാണ് ഇറാന്‍ സര്‍ക്കാര്‍ ശിക്ഷ നല്‍കിയത്. അനൗദ്യോഗിക കണക്കുപ്രകാരം വധശിക്ഷ കാത്ത് കിടക്കുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിവരം.
2022 ല്‍ ഇറാനില്‍ കുറഞ്ഞത് 504 പേര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്ന് നോര്‍വേ ആസ്ഥാനമായ ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്ക് വ്യക്തമാക്കുന്നു.
മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ പ്രതിഷേധം തുടരുകയാണ്. വധശിക്ഷ നല്‍കുന്നതിലൂടെ പൊതുജനങ്ങളില്‍ ഭയം സൃഷ്ടിക്കാനും പ്രതിഷേധത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ ശ്രദ്ധ തിരിക്കാനുമാണ് ഇറാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും മഹ്‌മൂദ് പറഞ്ഞു.